Listen live radio

പി വി അൻവറിന്റേത് ഡക്ക്, കുറ്റിത്തെറിച്ച് പോകും; എ വിജയരാഘവൻ

after post image
0

- Advertisement -

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്.അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുകയാണ് പി വി അൻവർ ചെയ്യുന്നത്. ഒരിക്കലും അൻവറിന് സിക്സ് അടിക്കാൻ കഴിയില്ല, നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകും.
പ്രതീക്ഷ എല്ലാവർക്കും ഉണ്ട്,അൻവർ വന്നാലേ കോൺഗ്രസ് തോൽക്കു എന്ന് കൂട്ടണ്ട.അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകും അദ്ദേഹം കൂട്ടിച്ചേർത്തു.എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള എളുപ്പവഴിയയാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് കാണുന്നത്. നിലമ്പൂരിൽ യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയും. എന്നാൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിക്കുമോ എന്ന് ചോദ്യത്തിന് ആവർത്തനം ആവർത്തിക്കില്ല എന്നായിരുന്നു വിജയരാഘവന്റെ മറുപടി.

Leave A Reply

Your email address will not be published.