Listen live radio
- Advertisement -
ആരോഗ്യ വകുപ്പ് ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മീനങ്ങാടി സെന്റ്് ഗ്രിഗോറിയസ് ടീച്ചര്‍ ട്രൈനിങ് കോളേജില്‍ നടന്ന ജില്ലാതല ക്വിസ് മത്സരവും ബോധവത്കരണ സെമിനാറും ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ മുക്ത കേരളത്തിനായുള്ള പ്രതിരോധ ബോധവത്കരണ പരിപാടികളില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ക്വിസ് മത്സര വിജയികള്‍ക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത് സര്‍ട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ രാജേന്ദ്രന്‍ ക്ഷയരോഗ മുക്ത കേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിപാടിയില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ പ്രിയ സേനന്‍, , മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടിപി ഷിജു, ബിന്ദു മോഹനന്‍ മീനങ്ങാടി സാമൂഹ്യരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, സെന്റ് ഗ്രിഗോറിയസ് ടീച്ചര്‍ ട്രൈനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ടോമി കെ ഔസേപ്പ്, മീനങ്ങാടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സ്റ്റാന്‍ലി വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എന്‍ ഗീത, ജില്ലാ ക്ഷയരോഗ കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജില്ലാ ടിബി-എച്ച്ഐവി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, എസ്ടിഎല്‍എസ് ധന്യ എന്നിവര്‍ സംസാരിച്ചു.