മാനന്തവാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതല്‍ മാനന്തവാടി മേരി മാതാ കോളേജില്‍ വച്ച് ജനറല്‍ ക്വിസ് മത്സരം നടത്തുന്നു. വയനാട് ജില്ലയില്‍ നിന്ന് പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്പന്ദനം ഇത്തരം ഒരു മത്സരം സങ്കടിപ്പിക്കുന്നത്. വരും വര്‍ഷങ്ങളിലും ഈ മത്സരപരിപാടി തുടര്‍ന്നു കൊണ്ടുപോകുവാന്‍ സ്പന്ദനം ആഗ്രഹിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നതാണ്.ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി രണ്ടുപേരടങ്ങുന്ന ഓരോ ടീമിന് ഒരു സ്‌കൂളില്‍ നിന്നും പങ്കെടുക്കാവുന്നതാണ്. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 20000 രൂപ വീതവും, രണ്ടാം സ്ഥാനത്തിന് 10000 രൂപ വീതവും, മൂന്നാം സ്ഥാനത്തിന് 5000 രൂപ വീതവും സമ്മാനമായി നല്‍കുന്നതാണ്.
വിജയികളാകുന്ന സ്‌കൂളുകള്‍ക്ക് ഏവര്‍റോളിങ് ട്രോഫിയും നല്‍കുന്നതാണ്. കൂടാതെ 4 മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും.ടീമുകള്‍ 20-01-2025 തിയതിക്കുള്ളില്‍ സ്പന്ദനം ഓഫീസില്‍ നേരിട്ടോ 9446011888 എന്ന വാട്‌സ്ആപ്പ് നമ്പറിലോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ 26-01-2025 തിയതി ഉച്ചക്ക് ഒരു മണിക്ക് മുന്‍പായി മാനന്തവാടി മേരി മാതാ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പാള്‍ ന്റെ സാക്ഷിപ്പത്രമായി മത്സരത്തിന് എത്തേണ്ടതാണ്.