Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeLatestരാഷ്ട്രപതി ഇന്ന് പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

രാഷ്ട്രപതി ഇന്ന് പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

- Advertisement -

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപ് കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക.