മാനന്തവാടി :ബോര്‍ഡ് സ്‌ക്കൂള്‍ എന്ന് ജനകീയമായി അറിയപ്പെടുന്ന മാനന്തവാടി ഗവ: യു പി സ്‌ക്കൂള്‍ കലോപ്‌സിയ 2ഗ 25 വാര്‍ഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും ഫെബ്രു: 12, 13 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ .പ്രധാനധ്യാപകന്‍ ടി പി വര്‍ക്കി, പി ടി എ പ്രസി: കെ ആര്‍ രാഗേന്ദു, സ്റ്റാഫ് സെക്ര: ജോസ് മാത്യു, എ അജയ കുമാര്‍, കെ കെ ബിന്ദു, ജയശ്രീ പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നാണിത്.പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 796 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പൊതുസമ്മേളനം നഗരസഭ ചെയര്‍പേഴ്‌സന്‍ സി കെ രത്‌ന വല്ലി ഉദ്ഘാടനം ചെയ്യും. അഡ്വ.സിന്തു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും,
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി അക്കാദമികമായും ഭൗതികമായും വളരെയേറെ മുന്നേറാന്‍ സമീപകാലത്ത് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലോപ്‌സിയ 2ഗ25 എന്ന പേരില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാങ്കഗദ്ധള ഗോത്രഫെസ്റ്റ് , ഫീസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് , പ്രീ പ്രൈമറി വാര്‍ഷികം, സാംസ്‌കാരിക സമ്മേളനം ,യാത്രയയപ്പ് യോഗം, കുട്ടികളുടെ കലാപരിപാടികള്‍ -എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തുന്നത്,സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ കെ മുരളിധരനെയും ഈ വിദ്യാലയത്തില്‍ 20 വര്‍ഷമായി ജോലി ചെയ്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഓഫീസ് അറ്റന്റന്റ് സെബാസ്റ്റ്യന്‍ കെ എം നെയും ആദരിക്കുന്നതിനും വാര്‍ഷികാഘോഷം വേദിയാകും.