മേപ്പാടി: ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജില്‍ 2024 ല്‍ അഡ്മിഷന്‍ നേടിയ 87 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിളക്ക് തെളിയിക്കല്‍ ചടങ്ങ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ അക്കാഡമിക് ഡയറക്ടറും ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. റോയ് കെ ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു.
ആധുനിക നഴ്‌സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവരുടെ ക്ലിനിക്കല്‍ പഠനം തുടങ്ങുന്നത്.2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോള്‍ ക്ലിനിക്കല്‍ പഠനത്തിലേക്ക് പ്രവേശിക്കുന്നത്.
ത്യാഗത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും പ്രതീകമായിട്ടാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഈ ദീപസമര്‍പ്പണത്തെ കാണുന്നത്.ചടങ്ങില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍, ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ലിഡാ ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ രാമു ദേവി, ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ ഡോ. ലാല്‍ പ്രശാന്ത്. എം എല്‍ എന്നിവര്‍ സംസാരിച്ചു.