- Advertisement -
ലൂസിഫറിൽ ഗോവർദ്ധനായി എത്തിയ ഇന്ദ്രജിത്ത് എമ്പുരാനിലും എത്തും. മോഹൻലാൽ ചിത്രം എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് തുടരുകയാണ്. ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാനിലും സത്യാന്വേഷകനായാണ് ഇന്ദ്രജിത്ത് തുടരുന്നത്.
ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രം. ആ കഥാപാത്രംതന്നെയാണ് എമ്പുരാനിലും തുടരുന്നത്.
ഞാന്‍ ഡയറക്ടേഴ്‌സ് ആക്ടര്‍ ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. പൃഥ്വി എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. എന്റെ ജോലി എളുപ്പമായിരുന്നു. കാരണം എങ്ങനെ വേണമെന്നുള്ളത് രാജുവിന് അറിയാമായിരുന്നു.
ഓരോ കഥാപാത്രങ്ങളും എങ്ങനെ നടക്കണം എന്ന് പോലും പൃഥ്വിരാജിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ കുറച്ചുകൂടെ സിംപിൾ ആയിരുന്നു. സംവിധായകന് ചിത്രത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടെങ്കിൽ പകുതി പണി കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പൃഥ്വി നല്ലൊരു സംവിധായകാനാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും.