Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

പനമരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം.   ഇന്നലെ രാത്രി...
HomeLatestജ്യോതിർഗമയ കേശസമർപ്പണം നടത്തി

ജ്യോതിർഗമയ കേശസമർപ്പണം നടത്തി

- Advertisement -

മാനന്തവാടി :കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിർഗമയ കേശ ശേഖര സമർപ്പണം നടത്തി. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം.ഷിനോജ് ഫാ. ആൽബിൻ മൂഞ്ഞനാട്ടിന് കേശ ശേഖരം കൈമാറി. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. എംജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സഹ വികാരി ഫാ.വർഗീസ് താഴത്തേക്കുടി, ബിനു വാണാക്കുടി, റിജോ നടുത്തോട്ടം, ബെറ്റി പള്ളിപ്പാടൻ, അനില വാഴത്തോട്ടം, രാജു അരികുപുറം, മനോജ് കല്ലരിക്കാട്ട്, ഷീബ ചുണ്ടക്കാട്ടിൽ, വർഗീസ് വലിയപറമ്പിൽ, മിന്നു മറ്റമന, അനീഷ് പാറയടി എന്നിവർ പ്രസംഗിച്ചു. ജ്യോതിർഗമയും കമില്ലസ് ടാസ്ക് ഫോഴ്സും ചേർന്ന് കാൻസർ ചികിത്സയിൽ മുടി നഷ്ടമാകുന്ന നിർധനരായ ഒട്ടേറെ രോഗികൾക്കാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവർ സൗജന്യമായി വിഗ് എത്തിച്ചു നൽകിയത്.

വിദ്യാലയങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും മുടി ദാനം ചെയ്യാൻ സന്നദ്ധതയറിയിക്കുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധനരായ കാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും ചെയ്യും . കാൻസർ ബാധിതരായ സ്ത്രീകളിൽ കീമോതെറാപ്പി ആരംഭിക്കുന്നതിനോടൊപ്പം മുടി കൊഴിഞ്ഞുപോകുന്നത് പതിവാണ് . ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടിക്കുകയും സ്വയം ഉൾവലിയുകയും ചെയ്യുന്ന രോഗികൾക്ക് വിഗ് ലഭിക്കുന്നതിലൂടെ വലിയ ആത്മവിശ്വാസമാണ് ലഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ഒട്ടേറെ ആളുകളിപ്പോൾ കേശദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണത്തിന് വേണ്ടി മാത്രം മുടി നീട്ടി വളർത്തിയ ശേഷം മുറിച്ച് നൽകിയ ആൺകുട്ടികളും നിരവധിയാണ്. 30 സെൻ്റി മീറ്റർ നീളമുള്ള മുടിയാണ് ഒരാളിൽ നിന്ന് ശേഖരിയ്ക്കുക. കേശദാനത്തിന് സന്നദ്ധരായവർക്ക് വിളിയ്ക്കാം – ഫോൺ 9497043287 (കെ.എം.ഷിനോജ്, കോ-ഓർഡിനേറ്റർ, ടീം ജ്യോതിർഗമയ)