Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeCINEMAഇതെന്തു കഥ:നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ഇതെന്തു കഥ:നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

- Advertisement -

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് താരം പിൻവലിച്ചത്.കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി.

 

 

നേരത്തെ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി എക്സൈസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. എന്നാൽ എക്സൈസ് നടപടികൾ കടുപ്പിക്കവേയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

 

പ്രതി തസ്ലിമയില്‍ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങും. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് തസ്ലിമ സുല്‍ത്താനയെ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. എക്‌സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും ചേർന്നായിരുന്നു അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നടന്മാരായ ശ്രീനാഥ് ഭാസി ,ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ തസ്ലിമ മൊഴി നൽകുകയായിരുന്നു. മിക്ക സിനിമാ താരങ്ങളും ലഹരി ഉപയോഗിക്കുന്നവരെന്നും മൊഴിയിലുണ്ടായിരുന്നു.