Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeLatestയുവതിയിൽ നിന്ന് 15 ലക്ഷം തട്ടി; യുക്തിവാദി നേതാവ് സനൽ ഇടമറുക് അറസ്റ്റിൽ

യുവതിയിൽ നിന്ന് 15 ലക്ഷം തട്ടി; യുക്തിവാദി നേതാവ് സനൽ ഇടമറുക് അറസ്റ്റിൽ

- Advertisement -

ന്യൂ‍ഡൽഹി∙ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സനലിനെ പോളണ്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഫിന്‍ലന്റിൽ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ മാര്‍ച്ച് 28-ാം തീയതി കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

2012ൽ സനൽ ഇടമറുകിനെതിരെ മതനിന്ദയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സനൽ ഫിൻലന്റിലേക്ക് പോയത്. ദീര്‍ഘകാലമായി ഫിന്‍ലന്റിൽ തുടരുകയായിരുന്നു സനൽ. 2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലും സനൽ പ്രതിയായി. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020ൽ ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.