Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 8 മണിക്കാണ് മോദി രാജ്യത്തോട് സംസാരിക്കുക. ഇന്ത്യ-പാക്ക് സംഘർഷത്തിനു പിന്നാലെ ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.         ഇന്ത്യ– പാക്ക്...
HomeKeralaവിവാഹ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണം തിരികെ കിട്ടി; സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

വിവാഹ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണം തിരികെ കിട്ടി; സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

- Advertisement -

പയ്യന്നൂർ∙ കരിവെള്ളൂരിൽ നവവധുവിന്റെ നഷ്ടപ്പെട്ട 30 പവൻ സ്വർണം വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്.

 

പാലിയേരി കെഎസ്ഇബി മുൻ ഓവർസീയർ സി.മനോഹരന്റെ മകൻ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശി ആർച്ച എസ്. സുധിയുെട ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാൻ ആഭരണം എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

 

വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അലമാരയോ വാതിലോ തകർത്ത ലക്ഷണമില്ലായിരുന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആഭരണങ്ങൾ കിട്ടിയത്. നഷ്ടപ്പെട്ട സ്വർണം മുഴുവനും തിരികെ കിട്ടിയെന്നാണു വിവരം.