Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 8 മണിക്കാണ് മോദി രാജ്യത്തോട് സംസാരിക്കുക. ഇന്ത്യ-പാക്ക് സംഘർഷത്തിനു പിന്നാലെ ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.         ഇന്ത്യ– പാക്ക്...
HomeKeralaഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛന് 36 വർഷം തടവ് ശിക്ഷ

ഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛന് 36 വർഷം തടവ് ശിക്ഷ

- Advertisement -

തളിപ്പറമ്പ്∙ ഏഴുവയസ്സുകാരി പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് തളിപ്പറമ്പ് സ്വദേശിയായ 77 കാരന് ശിക്ഷ വിധിച്ചത്. മറ്റു രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്സോ കോടതി വയോധികന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂന്നാമത്തെ കേസിൽ കുട്ടി കൂറുമാറി.

 

2023 മേയ്, ജൂൺ മാസങ്ങളിലാണ് ഏഴു വയസ്സുകാരിയെ വയോധികൻ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എ.വി.ദിനേശ്, എസ്ഐ പി.യദു കൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.