- Advertisement -

- Advertisement -

പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്റര്‍ സഹായത്തോടെ

2nd banner for home

- Advertisement -

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്.

- Advertisement -

പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ മുഖര്‍ജിക്കു കൊവിഡ് പോസിറ്റീവായിരുന്നു.

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി നേരത്തെ ട്വീറ്റ് ചെയ്തത് ഇങ്ങനെ…

‘നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട്, ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്! അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അഭിജിത്തിന്റെ ട്വീറ്റ്.

- Advertisement -

Leave A Reply

Your email address will not be published.