- Advertisement -
ഡൽഹി: സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ദൗലാഖാനിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഭീകരനെ പിടികൂടിയത്. പിടിയിലാകും മുമ്പ് ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡല്‍ഹിയിലെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അബ്ദുള്‍ യൂസഫ് ഖാന് എന്നയാളാണ് പിടിയിലായത്. ഇയാള്‍ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അറിയിച്ചു. ഡല്‍ഹി ദൗലാ ഖാന് ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഐഎസ് ഭീകരനെ പിടികൂടിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി
- Advertisement -