- Advertisement -

- Advertisement -

രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു; 90,000 പേര്‍ മരണപ്പെട്ടു, 24 മണിക്കൂറിനിടെ 83,347 പേര്‍ക്ക് രോഗബാധ

2nd banner for home

- Advertisement -

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗബാധിതര്‍ 56,46,011 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

- Advertisement -

ഇന്നലെ 1085 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 90000 കടന്നു. 90,020 പേരാണ് ഇതുവരെ മരിച്ചത്.

നിലവില്‍ 9,68,377 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45,87,614 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.