ആരോഗ്യവകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍; ജോലിയില്‍ നിന്നും അനധികൃതമായി വിട്ടു നിന്ന 385 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

- Advertisement -
തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നിന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. 47 ജീവനക്കാരെയും സര്‍വീസില്‍ നിന്നും പിരിച്ചു വിടുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്തുള്‍പ്പെടെ ജോലിചെയ്തുവരികയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
- Advertisement -
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പലര്‍ക്കും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 432 പേരെ പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ ഒഴിവിലേക്ക് ഉടന്‍ തന്നെ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മുമ്ബ്, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജിലെ 36 ഡോക്ടര്‍മാരെയും സമാനരീതിയില്‍ പിരിച്ചു വിട്ടിരുന്നു.
- Advertisement -