- Advertisement -

- Advertisement -

കൊവിഡും ശൈത്യകാല ആരോഗ്യ പ്രശ്നങ്ങളും; കരുതലോടെ…കുട്ടികളിലെ ഈ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക

2nd banner for home

- Advertisement -

കേരളത്തില്‍ ശൈത്യകാലം തുടങ്ങുകയാണ്. ശൈത്യകാലത്തെ തണുപ്പുള്ള പ്രഭാതവും നനുനനുത്ത കാലാവസ്ഥയുമൊക്കെ നമുക്ക് പ്രിയപ്പെട്ടതാകാം. അത്തരം സമയങ്ങള്‍ നാം ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ശൈത്യകാലം എന്നത് രോഗങ്ങളുടെ കാലം കൂടിയാണ്. രാത്രിയിലെയും അതിരാവിലെയും മഞ്ഞും തണുപ്പും പകല്‍ സമയത്തെ ശക്തമായ വെയിലുമാണ് കാലാവസ്ഥയുടെ സവിശേഷത. പെട്ടെന്നുള്ള ഈ കാലാവസ്ഥ മാ​റ്റം പലവിധ അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. നിസാരമെന്ന് നാം കരുതുന്ന പല രോഗങ്ങളും ചിലപ്പോള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

പ്രായം കൂടിയവരെയും കുട്ടികളെയും ഈ കാലാവസ്ഥാ രോഗങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ ശ്വാസനാളങ്ങളിലെ ശ്ലേഷ്മപാളികളാണ് രോഗങ്ങളെ പ്രധാനമായും പ്രതിരോധിക്കുന്നത്. തണുപ്പ് കാലത്ത് ഇവയിലെ ഈര്‍പ്പം നഷ്ടപ്പെടുകയും വരളുകയും ചെയ്യുന്നു. ഇങ്ങനെ നഷ്ടമാകുന്ന പ്രതിരോധ ശേഷിയില്‍ നിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.

ജലദോഷം, ഫ്ളൂ, തൊണ്ടപഴുപ്പ്, ആസ്ത് മ, നാസിക അലര്‍ജി, വിട്ടുമാറാത്ത ചുമ, തൊലിപ്പുറമേയുള്ള അസുഖങ്ങള്‍ എന്നിവയാണ് മഞ്ഞുകാലത്തെ പ്രധാന ആരോഗ്യപ്രശ്നങ്ങള്‍.ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് പല രോഗങ്ങള്‍ക്കും കാരണമായി മാറുന്നത്. അതുകൊണ്ടുതന്നെ ഈ തണുപ്പുകാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച്‌ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍. ജീവിത ശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാന്‍ കഴിയും.

അലര്‍ജി, ജലദോഷം, സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ്, തൊണ്ടയിലെ അണുബാധ, ചുണ്ടുപൊട്ടല്‍, മൂക്കില്‍ നിന്നുള്ള രക്തസ്രാവം തുടങ്ങിയവയാണ് പ്രധാന ശൈത്യകാലരോഗങ്ങള്‍.

തണുപ്പുകാലത്ത് അലര്‍ജി രോഗങ്ങള്‍ മൂര്‍ച്ഛിക്കുകയാണ് പതിവ്. തുടര്‍ച്ചയായുള്ള തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണിലും തൊണ്ടയിലും ചൊറിച്ചില്‍ തുടങ്ങിയവയാണ് അലര്‍ജി രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍. അലര്‍ജി തുടര്‍ച്ചയായി നില്‍ക്കുകയാണെങ്കില്‍ അത് ക്രമേണ മൂക്കില്‍ ദശവളര്‍ച്ചയ്ക്ക് കാരണമാകും.

തണുപ്പുകാലത്ത് ജലദോഷം സാധാരണമാണ്. ജലദോഷം ഒരു പക‌ര്‍ച്ച രോഗമാണ്. ഇതിനൊപ്പം പനി, കുറുകല്‍, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടേണ്ടതാണ് അത്യാവശ്യമാണ്.

ജലദോഷം വഷളാകുമ്പോള്‍ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളില്‍ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. തലവേദന, മൂക്കില്‍ നിന്നുള്ള പഴുപ്പ്, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

ചെവിയിലെ കര്‍ണപടത്തിന്‍റെ പുറകില്‍ മദ്ധ്യകര്‍ണത്തില്‍ അണുബാധയുണ്ടാകുകയും പഴുപ്പുകെട്ടുകയും ചെയ്യുന്നത് മഞ്ഞുകാലത്ത് കൂടുതലാണ്. പഴുപ്പിനൊപ്പം ചെവിവേദന, കേള്‍വിക്കുറവ്, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

- Advertisement -

മുന്‍കരുതലുകള്‍ എടുക്കാം

  • സമീകൃതാഹാരം പ്രധാനം. രോഗപ്രതിരോധശേഷി കൂട്ടാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  • ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ആയാസരഹിതമായി ജോലി ചെയ്യാനും നിര്‍ജ്ജലീകരണം തടയാനും ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍ വരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
  • വ്യായാമം നല്ലത്. ഒരു ദിവസം ശരാശരി 30മുതല്‍ 60 മിനിട്ട് വരെ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം യോഗ, മറ്റ് കായിക പരിശീലനങ്ങള്‍ എന്നിവയും ശീലിക്കുന്നത് നല്ലതാണ്.
  •  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ്.
  • പ്രതിരോധ കുത്തിവയ്പ്പ് യഥാസമയം എടുക്കാന്‍ ശ്രദ്ധിക്കണം.
  • സാമൂഹിക അകലം പാലിക്കണം. മാസ്ക് ഉപയോഗിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കാനും മറക്കരുത്.
  • പൊടിയെയും തണുപ്പിനെയും അകറ്റി നിര്‍ത്തണം.
  • തണുത്ത ആഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കണം.
  • മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
  • ചന്ദനത്തിരി, കൊതുകുതിരി ത‌ുടങ്ങിയവ കത്തിക്കുന്ന ശീലം ഉപേക്ഷിക്കുക.

 

കൊവിഡിനെതിരെയും വേണം ജാഗ്രത

കൊവിഡിനൊപ്പം നാട് മഞ്ഞുകാലത്തേക്കു കടക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. തണുപ്പ് കാലത്താണ് വൈറസ് രോഗങ്ങള്‍ കൂടതല്‍ ശക്തിപ്രാപിക്കാറുള്ളത്. ഇത്തവണ വൈറല്‍ പനിക്ക് പുറമേ കൊവിഡും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മാസങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്. കൊവിഡ് വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പു തന്നെയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് പൊതുവേ തണുപ്പു കുറവാണെങ്കിലും നവംബര്‍ മുതല്‍ ജനുവരി വരെ മഞ്ഞുകാലമാണ്. ഈ കാലത്താണ് വൈറല്‍ രോഗങ്ങള്‍ കൂടുതലായി മുന്‍ വര്‍ഷങ്ങളില്‍ പകര്‍ന്നത്. ഇതോടൊപ്പമാണ് ഇത്തവണ കൊവിഡ് വെല്ലുവിളിയായി നില്‍ക്കുന്നത്.

വൈറസ് ബാധിതരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണരുത്. കൊവിഡിന്റെ രണ്ടാം വരവ് ഒഴിവാക്കാന്‍ ജാഗ്രതയാണ് ആവശ്യം. ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഉണ്ടാകുന്ന മുഴുവന്‍ പരിപാടികളും ഒഴിവാക്കിയാല്‍ ഒരു പരിധിവരെ രണ്ടാം വരവിനെ തടയിടാന്‍ കഴിയും.

മഞ്ഞുകാലം സംസ്ഥാനത്ത് ഉത്സവകാലം കൂടിയാണ്. മണ്ഡലകാലം, ക്രിസ്മസ്, പുതുവത്സരാഘോഷം, ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍ എന്നിവ മഞ്ഞുകാലത്താണ് നടക്കുന്നത്.

ഒരിക്കല്‍ വന്നവര്‍ക്കും മഞ്ഞുകാലത്ത് വീണ്ടും കൊവിഡ് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. രോഗം വന്നവരില്‍ അടുത്ത ഏഴ് മാസത്തേക്ക് പ്രതിരോധ ശേഷിയില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെടും. സംസ്ഥാനത്ത് ഇതിനോടകം മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്ക്, അവരറിയാതെ കൊവിഡ് വന്നുപോയിട്ടുണ്ട്. ഇവര്‍ക്ക് രോഗം വീണ്ടും വരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം.

- Advertisement -

Leave A Reply

Your email address will not be published.