- Advertisement -

- Advertisement -

സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവെട്ടിയില്‍ ഡിസംബർ 18ന് റീ പോളിങ് നടക്കും

2nd banner for home

- Advertisement -

- Advertisement -

സുല്‍ത്താന്‍ ബത്തേരി: നഗരസഭ 19ാം വാര്‍ഡ് തൊടുവെട്ടിയില്‍ റീ പോളിങ് നടക്കും. തൊടുവെട്ടിയിലെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ റീ പോളിങ് നടത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡിസംബർ 18 – ന് റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനമിറങ്ങി. രാവിലെ ഏഴ് മുതൽ 6 വരെ വോട്ടെടുപ്പും എട്ട് മണിക്ക് വോട്ടെണ്ണലും നടക്കും.

- Advertisement -

Leave A Reply

Your email address will not be published.