- Advertisement -

- Advertisement -

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ​ർ​ത്താ​വി​നെ​യും കു​ട്ടി​യേ​യും ഉ​പേ​ക്ഷി​ച്ച് കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാർത്ഥിക്ക് വമ്പന്‍ തോല്‍വി

2nd banner for home

- Advertisement -

- Advertisement -

കണ്ണൂർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യ്ക്ക് തോ​ൽ​വി. ​കണ്ണൂ​ര്‍ മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച സി. ​ആ​തി​ര വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. 38 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. 706 വോ​ട്ടു​ക​ൾ നേ​ടി​യ സി​പി​എം സ്ഥാ​നാ​ർ​ഥി രേ​ഷ്മ സ​ജീ​വ​ൻ ആ​ണ് വി​ജ​യി​ച്ച​ത്.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഭ​ർ​ത്താ​വി​നെ​യും കു​ട്ടി​യേ​യും ഉ​പേ​ക്ഷി​ച്ച് ആതിര കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യത്. കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ക​ത്തു​ള്ള കാ​മു​ക​നൊ​പ്പമാണ് നാടുവിട്ടത്. ഇ​വ​ർ പി​ന്നീ​ട് വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​റ്റൊ​രു വാ​ർ​ഡി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് ധ​നേ​ഷും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

- Advertisement -

Leave A Reply

Your email address will not be published.