- Advertisement -

- Advertisement -

ജില്ലയില്‍ കാവി തരംഗമുണ്ടയില്ല! മുന്നണിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

2nd banner for home

- Advertisement -

കല്‍പ്പറ്റ: ജില്ലയില്‍ ഇത്തവണയും കാവി തരംഗമുണ്ടയില്ല. വൻ മുന്നേറ്റമുണ്ടാക്കാമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ എൻ.ഡി.എ.യ്ക്ക് ജില്ലയിൽ നില മെച്ചപ്പെടുത്താനായില്ല. രണ്ടു പഞ്ചായത്തുകളുടെ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ച എൻ.ഡി.എ.യ്ക്ക് ഒരിടത്തുപോലും സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം തികയ്ക്കാനായില്ല. എട്ടു ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ 13 സീറ്റുകളിലാണ് എൻ.ഡി.എ. സ്ഥാനാർഥികൾ വിജയിച്ചത്. 2015-ൽ ഒരു നഗരസഭയിലും ഒമ്പത് ഗ്രാമപ്പഞ്ചായത്തുകളിലുമായി 14 സീറ്റുകൾ നേടിയിരുന്നു.

- Advertisement -

ഇത്തവണ ജില്ലയിൽ 114 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് അവകാശവാദമുന്നയിച്ചപ്പോൾ 50-നും 60-നും ഇടയിൽ സീറ്റ് നേടാനാവുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. ഭരണം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്ന പൂതാടി പഞ്ചായത്തിൽ വലിയ തിരിച്ചടിയുണ്ടായി. ഇവിടെ കഴിഞ്ഞ തവണ നേടിയതിനെക്കാൾ ഒരു സീറ്റ് നഷ്ടമായി. കഴിഞ്ഞ തവണ നാലു സീറ്റ് നേടിയ എൻ.ഡി.എ. ഇത്തവണ മൂന്നു സീറ്റിലേക്ക് ചുരുങ്ങി. ഇവിടെ പത്തു സീറ്റുവരെ പിടിച്ചെടുക്കുമെന്നായിരുന്നു എൻ.ഡി.എ.യുടെ പ്രതീക്ഷ. തങ്ങൾക്ക് ജയസാധ്യതയുണ്ടെന്ന് മനസ്സിലാക്കി എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം വോട്ടുമറിച്ചെന്നാണ് ബി.ജെ.പി.യുടെ ആരോപണം.

കഴിഞ്ഞതവണ ബത്തേരി നഗരസഭയിൽ നേടിയ ഒരു സീറ്റും തരിയോട് പഞ്ചായത്തിലെ രണ്ടു സീറ്റും അമ്പലവയൽ, മുള്ളൻകൊല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഓരോ സീറ്റും നഷ്ടമായി. അതേസമയം കോട്ടത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിൽ രണ്ടു വീതം സീറ്റുകളും പനമരത്ത് ഒരു സീറ്റും പിടിച്ചെടുത്തു. എന്നാല്‍ നൂൽപ്പുഴ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് വീതം നിലനിർത്തി. പുല്പള്ളി പഞ്ചായത്തിൽ നിലമെച്ചപ്പെടുത്തി, രണ്ടു സീറ്റുകളിൽ വിജയിച്ചു. ബത്തേരി നഗരസഭയിലും കല്പറ്റ നഗരസഭയിലും മൂന്നു വാർഡുകളിൽ വീതം എൻ.ഡി.എ. രണ്ടാം സ്ഥാനത്തെത്തി.

- Advertisement -

Leave A Reply

Your email address will not be published.