- Advertisement -

- Advertisement -

തദ്ദേശ തെരഞ്ഞടുപ്പ്: തൊടുവെട്ടി – റീപോളിംഗ് ഇന്ന്

2nd banner for home

- Advertisement -

- Advertisement -

സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ 19 തൊടുവെട്ടി ഡിവിഷനില്‍ റീപോളിംഗ് ഇന്ന്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ്. വോട്ടെണ്ണല്‍ ഇന്ന് രാത്രി 8 ന് നടക്കും.

ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 9 ന് 4 മണി വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതിനാല്‍ ഇന്ന് പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യരുത്. ഡിസംബര്‍ 9 ന് 4 മണിക്കു ശേഷം കോവിഡ് പോസിറ്റീവായവരോ ക്വാറന്റീനിലുള്ളവരോ 5 മണിക്കു ശേഷം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാം. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ നിര്‍ബന്ധമായും കോവിഡ് 19 മായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.

- Advertisement -

Leave A Reply

Your email address will not be published.