- Advertisement -

- Advertisement -

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് കുറയും

2nd banner for home

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറയും. ഓർഡിനറി സർവീസുകളിൽ 47.9 കിലോമീറ്റർ വരെ ദൂരത്തേക്ക്, ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി.

- Advertisement -

ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ് ഒഴിവാക്കിയത്. ഓർഡിനറി ബസുകളിലേക്കു യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്. കെഎസ്ആർടിസി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ബസ്ചാർജ് വർധനയ്ക്കു ശേഷം സെസ് ഇനത്തിൽ 6.49 ലക്ഷം രൂപ കെഎസ്ആർടിസിക്കു ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സിഎംഡി സർക്കാരിനെ അറിയിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.