കൊവിഡിന് പിന്നാലെ ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു മഹാമാരി! കൊവിഡിനെക്കാള്‍ മാരകമെന്ന് മുന്നറിയിപ്പ്; മരണനിരക്ക് 50-90 ശതമാനം വരെ
- Advertisement -
കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് ‘ഡിസീസ് എക്സ്’ എന്ന് സംശയം. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ സ്ത്രീയിലാണ് രോഗം സംശയിക്കുന്നത്. ഇവര്‍ക്ക് എബോളയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കൊവിഡിനെക്കാളും അപകടകാരിയാണ് ഡിസീസ് എക്സ് എന്ന 1976ല്‍ എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫ. ജീന്‍ ജാക്വസ് മുയെംബ മുന്നറിയിപ്പ് നല്കി. അതിവേഗം പടര്‍ന്നുപിടിക്കുമെന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
കൊവിഡ് പോലെ വ്യാപിക്കാവുന്ന ഡിസീസ് എക്സിന്റെ മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക.
- Advertisement -