- Advertisement -
കേരളത്തിന്റെ ഊർജ്ജമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രൂപം നൽകിയിട്ടുള്ള ഊർജ്ജകേരള മിഷന്റെ ഭാഗമായ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കം.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ എൽ ഇ ഡി ബൾബുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 10മണിക്ക് വീഡിയോ കോൺഫെറൻസ് വഴി നിർവഹിക്കും.
വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അധ്യക്ഷനാകുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആറു കോർപറേഷനുകളുടെ പരിധിയിലെ അംഗനവാടികൾക്ക് അതതിടങ്ങളിലെ മേയർമാർ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യും.
മൂന്നു വർഷം വാറന്റിയുള്ള 9 വാട്സ് എൽ ഇ ഡി ബൾബിന് 65/- രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കാണ് ഇപ്പോൾ വിതരണം തുടങ്ങുന്നത്.
- Advertisement -