- Advertisement -

- Advertisement -

ഐശ്ചര്യ നിറവിൽ മന്ദഹാസം ചൊരിയുന്ന നെൽക്തിർ കുലകളുമായി പടിക്കപറമ്പിൽ കുടുംബം

- Advertisement -

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മലയോര ഗ്രാമമാണ് തൃക്കൈപ്പറ്റ.കൃഷിയും പശു വളർത്തലും പ്രധാന വരുമാന മാർഗ്ഗമായ കുടിയേറ്റ ഗ്രാമം .പ്രശസ്തമായ, ഉറവ്,നാടൻ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തിന്റെ ആസ്ഥാനവും പ്രഥമ ചക്ക മഹോത്സവവും നടന്ന ഗ്രാമം.കോവിഡ് കാലത്തിന് മുമ്പും തൃക്കൈപ്പറ്റയുടെ സർഗ്ഗാവിഷ്കാരങ്ങളുടെ ചരിത്രം ഓരോ വ്യക്തികളിലും കാണാം.കൃഷി, ചിത്രകല, കരകൗശല മേഖല, ക്ഷീരമേഖല വ്യത്യസ്ത സർഗ്ഗാവിഷ്കാരങ്ങൾ ഈ ഗ്രാമത്തിൽ ദർശിക്കാൻ ആകും …

ഐശ്ചര്യ നിറവിൽ മന്ദഹാസം ചൊരിയുന്ന
നെൽക്തിർ കുലകളുമായി പടിക്കപറമ്പിൽ കുടുംബം….

തൃക്കൈപ്പറ്റ അങ്ങാടി വയലിൻ തീരത്ത് താമസിക്കുന്ന പടിക്കപറമ്പിൽ അമ്മിണി
ലോകത്തോട് വിട പറഞ്ഞത് നന്മയുടെ ഒരു കൈവേല കരുത്ത് മക്കൾക്ക് പകർന്ന് നൽകിയാണ്.
വീടിന്റെ പൂമുഖത്ത് ഐശ്ചര്യത്തിന്റെ അടയാളമായി മന്ദഹാസം തൂകുന്ന ,, നെൽക്കതിർ കുലകൾ,, ഇന്ന് മക്കൾ രജിത ഷിബുവും, ജിഷ ഷിജുവും ആവശ്യാർത്ഥം നിർമ്മിക്കുന്നു…….

വീടിന്റെ പൂമുഖത്ത്

നെൽകതിർ കല തൂങ്ങുന്നത് ഐശ്ചര്യമായി കണക്കാക്കുന്നു.കുത്ത് നെല്ല്, ഓക്ക കണി നെല്ല്, ജീരകശാല, പൂത്തട,
ആതിര, ജയ ,ഐശ്ചര്യ എന്നീ നെല്ലിനങ്ങൾ ,,നെൽക്കതിർ ,മെടയാൻ ഉപയോഗിക്കാം.

ആറ് വർഷത്തോളമായി ഞങ്ങൾ ഈ കതിർ കുല ആവശ്യക്കാർക്ക് കെട്ടി കൊടുക്കുന്നുവെന്ന് രജിത ഷിബു പറഞ്ഞു.ഈ കൈവേല അമ്മമയിൽ നിന്നും ഞങ്ങൾക്ക് പകർന്നു് കിട്ടിയത് കൈവിടാതെ
കാത്ത് പരിപാലിക്കുന്നു,കൊയ്ത്തിന് പാകമാകുന്നതിന് മുമ്പ് കതിരോലകൾ നെന്മണികൾ
കൊഴിയാതെ സൂക്ഷ്മതയോടെ അരിഞ്ഞെടുത്ത് മഞ്ഞിലും വെയിലിലും ഇട്ടാണ് കതിരോലകൾ മെടയാൻ
പാകപ്പെടുത്തുന്നത് ,നാല് മീറ്ററോളം കതിരോലകൾ മെടഞ്ഞ് ചുറ്റി ഇവ നിർമ്മിക്കാൻ രണ്ടര ആഴ്ചയോളം എടുക്കും എന്ന് രജിതഷിബു വ്യക്തമാക്കി.ഷിബുവിന്റെയും ഷിജുവിന്റേയും അമ്മ പാർവ്വതിയുടേയും മക്കളുടേയും പങ്കാളിത്തമുണ്ട്
ഈ സത്കർമ്മത്തിൽ.

” ഐശ്ചര്യ ചിഹ്നമായ
കതിർ കുലകൾക്ക് പിന്നിലെ
സൂക്ഷ്മതയാർന്ന അദ്ധ്വാനം
ആദരവർഹിക്കുന്നു”

തൃക്കൈപ്പറ്റയുടെ
സർഗ്ഗാവിഷ്കാരങ്ങൾ…

സി ഡി സുനീഷ്

- Advertisement -

Leave A Reply

Your email address will not be published.