- Advertisement -

- Advertisement -

മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർഥികൾ റിമാൻ്റിൽ

- Advertisement -

മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ഉള്ളാൾ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ എസ് അക്ഷയ് (19) എന്നിവരെയാണ് കോടതി റിമാൻ്റ് ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.