- Advertisement -
- Advertisement -
കോട്ടയം: മുതിര്‍ന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു. 72 വയസ്സായിരുന്നു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് പദവി വഹിച്ചു.
കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്കു മൂന്നിന്.
- Advertisement -