- Advertisement -

- Advertisement -

വയനാട് ജില്ലയിലെ ഹോട്ടൽ ഉടമകളെ വഞ്ചിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി: ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങി ഉടമകൾ

- Advertisement -

മാനന്തവാടി: ജില്ലയിലെ വിവിധ ഹോട്ടലുകൾ മാർച്ച് മാസം മുതൽ കോറൻ്റയിൻ ആവശ്യങ്ങൾക്കായി ഏറ്റെടുത്തിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 ജൂൺ 25 ന് ഇറക്കിയ ഉത്തരവ് പ്രകാരം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുവാൻ നിർദ്ദേശം നൽകിയിരുന്നു.

ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവ്
പ്രകാരം ഇൻസ്റ്റിറ്റ്യൂഷൻ കോറൻറയിന് ഏറ്റെടുത്ത സ്ഥാപനങ്ങൾക്ക് 500 രൂപ മുതൽ 1500 രൂപ വരെ നൽകുവാൻ തീരുമാനിച്ചതും, നൽകിയിട്ടുള്ളതുമാണ്. എന്നാൽ വയനാട് ജില്ലാ ദുരന്തനിവാരണ വകുപ്പ് ഇതേ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പ്രകാരം നൽകിയത് റൂം ഒന്നിന് പ്രതിദിനം 33 രൂപ മാത്രമാണ്. വയനാട് ജില്ലയിലെ തന്നെ ഏറ്റവും മുന്തിയ ഹോട്ടലുകളാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുവാനും, സി എഫ് എൽ ടി സി നടത്തുവാനുമുള്ള ആവശ്യത്തിന് ഉപയോഗിച്ചത്.

ഈ ആവശ്യത്തിന് സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ 10 കോടി രൂപ ജില്ലക്ക് അനുവദിച്ചതുമാണ്. ഭീമമായ നാശ നഷ്ടങ്ങൾ ഈ ഹോട്ടലുകൾക്കുണ്ടായിട്ടുണ്ട്. മേൽ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ശമ്പളം നൽകാൻ സാധിക്കാത്തതിനാൽ തൊഴിലാളികളുടെ കുടുംബവും പ്രതിസന്ധിയിലാണ്, തീരുമാനം പുനപരിശോധിച്ച് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും, ഇല്ലാത്ത പക്ഷം സമരപരിപാടികളേക്ക് നീങ്ങുമെന്നും വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു പത്ര സമ്മേളനത്തിൽ മനു വയനാട് സ്ക്വയർ, ബെസ്സി പാറക്കൽ, അബ്ദുൾ റഹ്മാൻ ഗ്രീൻസ് എന്നിവർ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.