- Advertisement -

- Advertisement -

രാജീവ് ഗാന്ധി സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതിക്കും, കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്

- Advertisement -

മാനന്തവാടി: ലൈഫ് ഭവനപദ്ധതിക്ക് പുറമെ രാജീവ് ഗാന്ധി സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതിക്കും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 60 കോടി 27 ലക്ഷത്തി 15000 വരവും 60 കോടി 1000 രൂപ ചിലവും 48 ലക്ഷത്തി 75489 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് എം.ജി.ബിജു അവതരിപ്പിച്ചത്.രാജീവ് ഗാന്ധിഭവന പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് അവതരിപ്പിച്ച് എം.ജി.ബിജു.

ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ഭവന പദ്ധതി ലക്ഷ്യം വെച്ച് ലൈഫ് ഭവനപദ്ധതിക്ക് പുറമെ 20 കോടി രൂപ ബാങ്ക് വായ്പ എടുത്ത് ആദ്യഘട്ടമെന്ന നിലയിൽ 500 വീടുകൾ നിർമ്മിക്കും. പ്രസ്തുത പദ്ധതിയുടെ ആദ്യ തിരിച്ചടവിനായി 48 ലക്ഷം രൂപ ബജറ്റിൽ മാറ്റി വെച്ചു.ഈ പദ്ധതിക്ക് സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് നിർഭാഗ്യവശാൽ സർക്കാർ അംഗീകാരം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡൻ്റ് എം.ജി.ബിജു പറഞ്ഞു ( Byte) പഞ്ചായത്തിനെ ഒറ്റകെട്ടായ് കണ്ട് കൊണ്ട് സ്നേഹപൂർവ്വം ജനങ്ങളിലേക്ക് എന്ന ജനസമ്പർക്ക പരിപാടിയും സംഘടിപ്പിക്കും. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ന്യായവിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാൻ നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. സ്ത്രീ ശാക്തീകരണത്തിനും കാർഷിക മേഖലയ്ക്കു യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആദിവാസി വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷ വിജയിപ്പിക്കുന്നതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്നേഹപൂർവ്വം വിദ്യാലയങ്ങളിലേക്ക്‌ എന്ന പദ്ധതി നടപ്പാക്കുന്നതോടൊപ്പം കോവിഡ് മഹാമാരി കാലത്ത് ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഉപകാരമെന്നോണം ആംബുലൻസ് വാങ്ങുന്നതിനായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി ക്ഷേമ പ്രവർത്തനങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിക്കും മുൻതൂക്കം നൽകിയുള്ള ബജറ്റാണ് തവിഞ്ഞാലിൽ അവതരിപ്പിക്കപ്പെട്ടത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ബജറ്റ് അവതരണത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ലൈജി തോമസ്, ജോസ് കൈനികുന്നേൽ, കമറുനിസ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെൽമ മോയിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.അയ്യപ്പൻ, ജോണി മറ്റത്തിലാനി,സെക്രട്ടറി ബീന വർഗ്ഗിസ് തുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.