- Advertisement -
മാനന്തവാടി: കാലങ്ങളായി ബാർബർ തൊഴിലാളികൾ നേരിടുന്ന അവഗണനക്കും അവകാശ നിഷേധത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2020 ൽ വയനാട് ബാർബർ ബ്യൂട്ടിഷൻസ് സമിതി സ്ഥാപിതമായത്. 18ന് രാവിലെ 9 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളിൽ നടക്കുന്ന സമ്മേളനം ഒ ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ ക്ഷേമനിധി കാർഡ് വിതരണം ചെയ്യും. അന്നേ ദിവസം സമിതി അംഗങ്ങളുടെ ഷോപ്പുകൾ അവധിയായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. രജീഷ്, എം.ജ. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
- Advertisement -