- Advertisement -

- Advertisement -

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന എല്ലാവർക്കും ഇനി കോവിഡ് ടെസ്റ്റ് നിർബന്ധം: കർണാടക സർക്കാർ

- Advertisement -

കർണാടകയിലേക്ക് കേരളത്തിൽ നിന്നെത്തുന്ന എല്ലാവരും 72 മണിക്കറിനുള്ളിൽ പരിശോധന നടത്തിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.

കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായതും, അടുത്തകാലത്ത് കേരളത്തിൽ നിന്നും വന്നവർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതുമാണ് ഈ ഉത്തരവ് പുറപ്പെടുവിക്കാൻ കാരണം.

കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം എന്ന് കഴിഞ്ഞ 13ന് വിദഗ്ധ ഉപദേശ സമിതി കർണാടക സർക്കാറിന് ശുപാർശ നൽകിയിരുന്നു. അതിൻപ്രകാരമാണ് ഇപ്പോൾ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.