- Advertisement -
മാനന്തവാടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി വി.വി.നാരായണവാര്യർ നിയമിതനായി. തൃശ്ശലേരി സ്വദേശിയാണ് കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാരായണവാര്യരെ പ്രസിഡൻ്റായി നിയമിച്ചുകൊണ്ടുള്ള കത്ത് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിന് കൈമാറിയത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം, മാനന്തവാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ്, മലബാർ ദേവസ്വം ബോർഡ് എസ്റ്റാബിഷ്മെൻ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം ഡി.സി.സി ജനറൽ സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗമാണ് വി.വി.നാരായണവാര്യർ.
- Advertisement -