- Advertisement -

- Advertisement -

വന-വന്യജീവി സംരക്ഷണത്തിൽ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃക: മുഖ്യമന്ത്രി

- Advertisement -

 

വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പിലെ കാലികമായ ആധുനികവല്‍ക്കരണവും, വനപാലകരുടെ എണ്ണത്തിലെ വര്‍ധനവും. കാടിനെ നന്നായറിയുന്ന ആദിവാസിവിഭാഗങ്ങളെ വനപരിപാലനത്തില്‍ പങ്കാളികളാക്കിതും ഈ നേട്ടത്തിന് കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോട്ടൂരില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന ആനപരിപാലന കേന്ദ്രത്തിന്റെ ആദ്യഘട്ടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്യജീവികള്‍ മനുഷ്യരുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന സ്ഥിതി വിശേഷം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ആനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം സർവ്വസാധാരണമാണ് .വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് 938 കോടിരൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. കൂടാതെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നാട്ടാനകള്‍, കൂട്ടം തെറ്റുന്ന കുട്ടിയാനകള്‍ എന്നിവയുടെ സംരക്ഷണവും സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനെല്ലാം പരിഹാരമാകുന്ന തരത്തിലാണ് കോട്ടൂര്‍ ആനപുരധിവാസ കേന്ദ്രം ലോകോത്തര നിലവാരത്തില്‍ നവീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു..

കോട്ടൂരിലെ 176 ഹെക്ടര്‍ വനഭൂമിയില്‍ 108 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കുന്ന ആനപരിപാലന കേന്ദ്രം വനംവകുപ്പിന്റെ അഭിമാന പദ്ധതിയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വനംമന്ത്രി അഡ്വ കെ രാജു അഭിപ്രായപ്പെട്ടു. അന്‍പത് ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥില്‍ താമസിപ്പിക്കാവുന്ന കേന്ദ്രം ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നവയാണ്. അടുത്തിടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും അന്താരാഷ്ട്ര പിരശീലനനിലവാര സൗകര്യങ്ങളിലേക്കുയരുന്ന അരിപ്പ, വാളയാര്‍ വനപരിശീലന കേന്ദ്രങ്ങളും വകുപ്പിന്റെ മാതൃകാ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന നാല് ആവാസകേന്ദ്രങ്ങള്‍,. കുട്ടിയാനകളുടെ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍,വെറ്റിനറി ഹോസ്പിറ്റല്‍,എന്‍ട്രന്‍സ് പ്‌ളാസ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്. പദ്ധതിക്ക് കേരളാ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡാണ് ( കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍, . കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമായതിനാല്‍ നാല് കുട്ടിയാനകള്‍ക്ക് വരെ ഒരേസമയം പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിന് അണുനാശനം ചെയ്ത പ്രത്യേക അടുക്കള, പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം,സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി , ഡോക്ടര്‍മാര്‍ക്കുള്ള മുറി, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും ,. ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്‌സുകളും 40 പേര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും, 16000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ആന മ്യൂസിയം, വിശാലമായ ഹാള്‍, തിയറ്റര്‍, വെര്‍ച്ച്വല്‍ ഇന്ററാക്ടീവ് സംവിധാനം, ദൃശ്യ-ശ്രവ്യസംവിധാനങ്ങള്‍, വിശാലമായശില്‍പ്പ പ്രദര്‍ശന അങ്കണം , 76 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഭക്ഷണശാല, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആനകളെയും ഒപ്പം വനസൗന്ദര്യവും നുകരാനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടറുകള്‍, വിശാലമായ കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക്‌റൂം, ഇന്റര്‍പ്രട്ടേഷന്‍ റൂമുകള്‍, ശൗചാലയങ്ങള്‍ , സന്ദര്‍ശകര്‍ക്കായി 20 കോട്ടേജുകളും 40 കിടക്കകള്‍ ഉള്ള ഹോസ്റ്റല്‍ തുടങ്ങിയവ ആന പരിപാലന കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

ഒരേസമയം 500 പേര്‍ക്ക് സന്ദര്‍ശിക്കാവുന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ട്രാന്‍സ്ജന്‍ഡറുകള്‍ക്കും്. അംഗപരിമിതര്‍ക്കും ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രവേശന മന്ദിരം കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

ചടങ്ങില്‍ സി കെ ഹരീന്ദ്രന്‍ എം എല്‍ എ , വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, മുഖ്യ വനംമേധാവി പി കെ കേശവന്‍, പി സി സിഎഫ് ബെന്നിച്ചന്‍ തോമസ്, സി എഫ് ഡോ ആടലരശന്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

- Advertisement -

Leave A Reply

Your email address will not be published.