- Advertisement -

- Advertisement -

ഇന്ധന വിലയിൽ ഇന്നും വർധന: പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി

- Advertisement -

കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. തുടർച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ.

കൊച്ചിയിൽ പെട്രോളിന് 88.79രൂപയും ഡീസലിന് 85.31 രൂയുമായി വർധിച്ചു. പത്ത് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 70 പൈസയും ഡീസലിന് 1 രൂപ 45 പൈസയുമാണ് കൂടിയിരിക്കുന്നത്. രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.

 

- Advertisement -

Leave A Reply

Your email address will not be published.