- Advertisement -

- Advertisement -

താൽക്കാലിക ഫോറസ്റ്റ് വാച്ചർമാരെ സ്ഥിരപ്പെടുത്തണം: കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ

- Advertisement -

മാനന്തവാടി: വർഷങ്ങളായി തുച്ഛമായ വേതനത്തിൽ രാത്രിയും പകലും മഴയെത്തും വെയിലത്തും വന്യമൃഗങ്ങളോടു പടപൊരുതി ജോലിചെയ്യുന്ന താൽക്കാലിക ഫോറസ്റ്റ് വാച്ചർമാരെ സ്ഥിരപ്പെടുത്തണമെന്ന് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായ നിരവധി ജീവനക്കാർ ഇപ്പോഴും ചികിത്സയിലാണ്. അവർക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. വന്യമൃഗങ്ങളിൽ നിന്നും ആക്രമണം നേരിട്ടാൽ ഫോറസ്റ്റ് വാച്ചർമാർക്ക് ആവശ്യമായ സംരക്ഷണ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മറ്റു വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ പോലുമില്ലാതെ സ്ഥിരപ്പെടുത്തിയപ്പോഴും ഫോറസ്റ്റ് വാച്ചർമാരെ അവഗണിച്ചതിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡണ്ട് എം ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സജീവൻ, അഭിലാഷ് മക്കിയാട്, സ്റ്റീഫൻ വെള്ളമുണ്ട, ചന്ദ്രൻ തലപ്പുഴ, കുഞ്ഞിരാമൻ പേരിയ എന്നിവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.