- Advertisement -

- Advertisement -

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു: നടൻ അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

2nd banner for home

- Advertisement -

ആലപ്പുഴ: ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചു തീപിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. മാവേലിക്കര പുന്നമ്മൂട് ക്ലാരക്കുഴിയിൽ അനിൽ(43), സിനിമ, സീരിയൽ, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതിൽ പ്രേം വിനായക്(28) എന്നിവർക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലിൽ വീട്ടിൽ ശിവശങ്കറിനും പരിക്കേറ്റു.

- Advertisement -

പുന്നമ്മൂട് ളാഹ ജം​ഗ്ഷനിൽ വ്യാഴാഴ്ച രാത്രി 10നാണു അപകടം. ജം​ഗ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോൾ ചോർന്നാണ് തീപിടിത്തം ഉണ്ടായത്.

ബൈക്കിന്റെ അടിയിൽ പെട്ടുപോയ അനിലിനെ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റ വിനയാകിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

- Advertisement -

Leave A Reply

Your email address will not be published.