- Advertisement -

- Advertisement -

കേരളത്തിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും സം​ഭ​വി​ക്കു​ന്ന​ത്​ വൈ​കീ​ട്ട്​ ആ​റി​നും ഒ​മ്പ​തി​നും ഇ​ട​യി​ൽ

2nd banner for home

- Advertisement -

മ​ല​പ്പു​റം: കേരളത്തിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും സം​ഭ​വി​ക്കു​ന്ന​ത്​ വൈ​കീ​ട്ട്​ ആ​റി​നും ഒ​മ്പ​തി​നും ഇ​ട​യി​ൽ. പൊ​ലീ​സ്​ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ നാ​ലു​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2020ൽ ​മൊ​ത്തം 27,877 വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ​ ര​ജി​സ്​​​റ്റ​ർ ചെ​യ്​​തു. 2979 പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്​. ഇ​തി​ൽ വൈ​കീ​ട്ട്​ ആ​റി​നും ഒ​മ്പ​തി​നും ഇ​ട​യി​ൽ മാ​ത്രം ന​ട​ന്ന​ത്​ 6028 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്. ഈ ​സ​മ​യ​ത്ത്​ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രി​ൽ 645 പേ​ർക്ക് ജീവൻ നഷ്ടമായി.

- Advertisement -

വൈ​കീ​ട്ട്​ മൂ​ന്നി​നും ആ​റി​നു​മി​ട​യി​ൽ ന​ട​ന്ന 5667 അ​പ​ക​ട​ങ്ങ​ളി​ൽ 517 പേ​രാ​ണ്​ മ​രി​ച്ച​ത്. രാ​വി​ലെ ഒ​മ്പ​തി​നും 12നു​മി​ടെ 5237 അ​പ​ക​ട​ങ്ങ​ളി​ലാ​യി 422 പേ​ർ​ക്കും ജീ​വ​ൻ ന​ഷ്​​ട​മാ​യി. രാ​ത്രി 12നും ​പു​ല​ർ​ച്ച ആ​റി​നു​മി​ട​യി​ലാ​ണ്​ അ​പ​ക​ട​ങ്ങ​ൾ ഏ​റ്റ​വും കു​റ​വ്​. ഈ ​സ​മ​യ​ത്ത്​ 1256 അ​പ​ക​ട​ങ്ങ​ളി​ലാ​യി 296 പേ​രാ​ണ്​ മ​രി​ച്ച​ത്.

2020ൽ ​ആ​കെ അ​പ​ക​ട​ങ്ങ​ളി​ൽ 22,224 പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യും 8,286 പേ​ർ​ക്ക്​ നി​സ്സാ​ര​മാ​യും പ​രി​ക്കേ​റ്റു. വൈ​കീ​ട്ട്​ ആ​റി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 4790 പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കും 1668 പേ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കും പ​റ്റി​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2019ൽ ​വൈ​കീ​ട്ട്​ ആ​റി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ 8465 അ​പ​ക​ട​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്​ 890 പേ​രാ​ണ്. 2018ൽ 901 ​പേ​രും ​2017ൽ ​886 ​പേ​രും ഇൗ ​സ​മ​യ​ത്ത്​ മ​രി​ച്ചു. റോ​ഡു​ക​ളി​ലെ തി​ര​ക്കും മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ലു​മാ​ണ്​ കൂ​ടു​ത​ലാ​യി​ ​​അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​െൻറ വി​ല​യി​രു​ത്ത​ൽ.

- Advertisement -

Leave A Reply

Your email address will not be published.