- Advertisement -

- Advertisement -

കോവിഡ് പ്രതിരോധം 169 അധിക ജീവനക്കാരെ നിയമിച്ച് ആരോഗ്യകേരളം

- Advertisement -

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരടക്കം 169 ജീവനക്കാരെ ആരോഗ്യകേരളം വയനാട് നിയമിച്ചു. മെഡിക്കല്‍ ഓഫിസര്‍- 25, സ്റ്റാഫ് നഴ്‌സ്- 39, ഫാര്‍മസിസ്റ്റ്- 28, ലാബ് ടെക്‌നീഷ്യന്‍- 16, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍- 35, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്- 13, ക്ലീനിങ് സ്റ്റാഫ്- 10, ഡ്രൈവര്‍- 3 എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇനിയും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി നിയമനങ്ങള്‍ സാധ്യമല്ലാത്തതിനാല്‍ അതാത് ആരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 169 നിയമനങ്ങള്‍ക്കു പുറമെയാണിത്. ഇത്തരത്തില്‍ 29 ആരോഗ്യകേന്ദ്രങ്ങളിലായി 76 സ്റ്റാഫ് നഴ്‌സ്, 50 നഴ്‌സിങ് അസിസ്റ്റന്റ്, 30 പാര്‍ട്ട് ടൈം സ്വീപ്പര്‍, 10 ഡ്രൈവര്‍, 50 ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യകേരളം ശമ്പളം നല്‍കും.
കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാലു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 19 ജീവനക്കാരെയാണ് അധികം നിയമിച്ചത്. ആറ് സ്റ്റാഫ് നഴ്‌സും നാലു ഫാര്‍മസിസ്റ്റും രണ്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും ഇതിലുള്‍പ്പെടും. മൂന്നു ഡ്രൈവര്‍മാരെയും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ കുരങ്ങുപനി ചികിത്സാ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്നു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 19 ജീവനക്കാരെ അധികമായി നിയമിച്ചു.

11 സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ജെ.പി.എച്ച്.എന്‍, രണ്ടു ക്ലീനിങ് ജീവനക്കാര്‍ പുതുതായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 22 ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കല്‍ ഓഫിസര്‍-4, സ്റ്റാഫ് നഴ്‌സ്-5, ഫാര്‍മസിസ്റ്റ്-4, ലാബ് ടെക്‌നീഷ്യന്‍-3, ജെ.എച്ച്.ഐ-2, ജെ.പി.എച്ച്.എന്‍-2, ക്ലീനിങ് സ്റ്റാഫ്-2 എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. പൊരുന്നന്നൂര്‍, പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലും രണ്ടുവീതവും വൈത്തിരി താലൂക്ക് ആശുപത്രി, മീനങ്ങാടി, വെള്ളമുണ്ട സി.എച്ച്.സികള്‍, മൂപ്പൈനാട്, ബേഗൂര്‍, കോട്ടത്തറ, ചീരാല്‍, കാപ്പുകുന്ന് പി.എച്ച്.സികള്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചു.

വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ച ജീവനക്കാരുടെ എണ്ണം: മീനങ്ങാടി സി.എച്ച്.സി-9, പൊരുന്നന്നൂര്‍ സി.എച്ച്.സി-9, വെള്ളമുണ്ട സി.എച്ച്.സി-5, തരിയോട് സി.എച്ച്.സി-2, മൂപ്പൈനാട് പി.എച്ച്.സി-6, പനമരം സി.എച്ച്.സി-9, തൊണ്ടര്‍നാട് പി.എച്ച്.സി-2, ബേഗൂര്‍ പി.എച്ച്.സി-9, കാപ്പുകുന്ന് പി.എച്ച്.സി-3, കോട്ടത്തറ പി.എച്ച്.സി-2, കുറുക്കന്മൂല പി.എച്ച്.സി-2, ചുള്ളിയോട് പി.എച്ച്.സി-3, പാക്കം പി.എച്ച്.സി-1, വരദൂര്‍ പി.എച്ച്.സി-3, വൈത്തിരി താലൂക്ക് ആശുപത്രി-4, നല്ലൂര്‍നാട് സി.എച്ച്.സി-1, മേപ്പാടി സി.എച്ച്.സി-2, പേര്യ സി.എച്ച്.സി-1, ചീരാല്‍ പി.എച്ച്.സി-3, മുള്ളന്‍കൊല്ലി പി.എച്ച്.സി-2, പുല്‍പ്പള്ളി സി.എച്ച്.സി-3, ചെതലയം പി.എച്ച്.സി-1, പൊഴുതന എഫ്.എച്ച്.സി-1, അപ്പപ്പാറ എഫ്.എച്ച്.സി-6, നൂല്‍പ്പുഴ എഫ്.എച്ച്.സി-6, അമ്പലവയല്‍ സി.എച്ച്.സി-7, വാഴവറ്റ പി.എച്ച്.സി-1, വെങ്ങപ്പള്ളി എഫ്.എച്ച്.സി-1.

- Advertisement -

Leave A Reply

Your email address will not be published.