- Advertisement -

- Advertisement -

ഇൻഡിഗോ വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

2nd banner for home

- Advertisement -

ബെംഗളൂരു: ബെംഗളൂരു-ജയ്പൂർ ഇൻഡിഗോ വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ബെംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കുള്ള 6 ഇ 469 വിമാനത്തിലാണ് കുഞ്ഞിനെ പ്രസവിച്ചത്. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോക്ടറുടെയും ഫ്ലൈറ്റ് ക്രൂവിന്റെയും സഹായത്തോടെയായിരുന്നു പ്രസവം.

- Advertisement -

ഇന്ന് പുലർച്ചെ 5.45 ഓടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വിമാനം രാവിലെ എട്ടുമണിയോടെ ജയ്പൂരിലെത്തി. ഫ്ലൈറ്റിൽ നിന്ന് നിർദേശം ലഭിച്ചതനുസരിച്ച് ജയ്പ്പൂരിൽ സ്ത്രീക്കും കുഞ്ഞിനുമായി ഒരു ഡോക്ടറെയും ആംബുലൻസും സജ്ജമാക്കിയിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.

പ്രസവത്തിന് സഹായിച്ച ഫ്ലൈറ്റിലുണ്ടായിരുന്ന ഡോ. സുബഹാന നസീറിനെ ജയ്പൂരിലെ അറൈവൽ ​ഹോളിലേക്ക് സ്വാ​ഗതം ചെയ്യുകയും താങ്ക് യൂ കാർഡ് കൈമാറുകയും ചെയ്തെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.