- Advertisement -

- Advertisement -

വടുവഞ്ചാലിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

2nd banner for home

- Advertisement -

- Advertisement -

മേപ്പാടി: വടുവഞ്ചാലിൽ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മേപ്പാടി ചെമ്പോത്തറ സ്വദേശികളായ 2 യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അരപ്പറ്റ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഒരാഴ്ചക്കുള്ളില്‍ തന്നെ രണ്ടാമത്തെ അപകടമാണ് ഈ സ്ഥലത്ത് നടക്കുന്നത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പ്, 3 സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തിയതി ഇവിടെ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ പതിവാകുന്ന ഈ സാഹചര്യത്തിൽ ഇത്തരം സ്ഥലങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

- Advertisement -

Leave A Reply

Your email address will not be published.