- Advertisement -
മീനങ്ങാടി: വളരെ വ്യത്യസ്തമായ രീതിയിൽ സ്ഥല കച്ചവടം നടത്തിയിരിക്കുകയാണ് വയനാട്ടുകാരായ ദമ്പതികൾ. ഏവരെയും ഏറെ കൊതിപ്പിക്കുന്ന ഒരു വസ്തുതയാണ് അമ്പിളിമാമൻ, അവിടെയാണ് മീനങ്ങാടി സ്വദേശിയായ ജലീലും അദ്ദേഹത്തിന്റെ ഭാര്യയും സംഷീറയും ഒരേക്കർ ഭൂമി ചന്ദ്രനിൽ സ്വന്തമാക്കിയിരിക്കുന്നത്.
- Advertisement -
പലർക്കും തള്ളാണന്നൊക്കെ തോന്നുമെങ്കിലും, തള്ളല്ല അതൊരു യാഥാർഥ്യമാണ്. ചന്ദ്രനിൽ സ്ഥലം കൊടുക്കാനുണ്ടന്നറിഞ്ഞ് ജലീലും ഭാര്യയും ഇതിന്റെ പുറകെ കൂടിയിട്ട് കുറച്ച് കാലങ്ങളായി. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിലാണ് സ്വന്തം പേരിൽ ഇവർക്ക് ചന്ദ്രനിൽ ഒരേക്കർ സ്ഥലം പതിച്ചു കിട്ടിയത്. ചന്ദ്രപര്യവേഷണത്തിന് പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുള്ള ഭൂമി വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കുന്നത്. ഇങ്ങനെ വാങ്ങിച്ച ഈ ഭൂമി ഒരു കൗതുകം മാത്രമാണെന്ന് യൂറോപ്പിൽ ജോലി ചെയുന്ന ജലീൽ പറയുന്നു.
ഇതിന് മുമ്പ് ഒട്ടേറെ മലയാളികൾ ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. ആകൂട്ടത്തിൽ ഒരു മീനങ്ങാടികാരൻ ഉണ്ടല്ലോ എന്ന് നമ്മുക്ക് അഭിമാനിക്കാം.
- Advertisement -