പുതിയ ചരിത്രംകുറിച്ച് ഗോകുലം കേരള എഫ്സി ഐ ലീഗ് കിരീടത്തിലേക്ക് നടന്നടുത്തത് മൂന്ന് വയനാട്ടുകാരിലൂടെ

- Advertisement -
- Advertisement -
പുതിയ ചരിത്രംകുറിച്ച് ഗോകുലം കേരള എഫ്സി ഐ ലീഗ് കിരീടത്തിലേക്ക് നടന്നടുത്തത് മൂന്ന് വയനാട്ടുകാരിലൂടെ .തൃക്കൈപ്പറ്റ സ്വദേശി എമില്‍ ബെന്നി, കല്പറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദ്, മീനങ്ങാടി സ്വദേശി അലക്സ് സജി എന്നിവരാണു ഗോകുലത്തെ കിരീട നേട്ടത്തിലേക്കെത്തിച്ചത്. ടീമിനൊപ്പം ഉണ്ടായിരുന്ന ഗോള്‍ കീപ്പിങ് പരിശീലകനും അരപ്പറ്റ സ്വദേശിയുമായ ഫൈസല്‍ ബാപ്പുവും വയനാടിന് അഭിമാനമായി.ആരാദകരുടെ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍ ഇവരെ തേടിയെത്തികൊണ്ടിരിക്കുന്നത്.അവസാനകളിയില്‍ ട്രാവു എഫ്സിക്കെതിരെ ഗോകുലം നേടിയ 4 ഗോളുകളില്‍ രണ്ടെണ്ണവും വയനാട്ടുകാരുടെ ബൂട്ടില്‍ നിന്നാണ്. ടൂര്‍ണമെന്റിലെ എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട എമില്‍ ബെന്നി 74-ാം മിനിറ്റിലും ഇന്‍ജറി ടൈമില്‍ മുഹമ്മദ് റാഷിദുമാണു ഗോളുകള്‍ നേടിയത്. മധ്യനിരയിലെ മിന്നും താരമായ മുഹമ്മദ് റാഷിദ് വര്‍ഷങ്ങളായി ടീമിനൊപ്പമുണ്ട്. മുണ്ടേരി പേങ്ങാടന് പാത്തുമ്മയുടെ രണ്ടാമത്തെ മകനാണ്. ജില്ലാ സീനിയര്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും പരിശീലകനുമായ മുഹമ്മദ് റഫീഖ് സഹോദരനാണ്. തൃക്കൈപ്പറ്റ കുലക്കുടിയില് ബെന്നി-ദമ്പതികളുടെ മകനാണു എമില്‍. റിസര്‍വ് ടീമില്‍ നിന്നു ഈ വര്‍ഷമാണ് സീനിയര്‍ ടീമിനൊപ്പം ചേരുന്നത്. മുന്നേറ്റ നിരയില്‍ കളി മെനയുന്നതില്‍ മിടുക്കനായ എമില്‍ ടൂര്‍ണമെന്റില്‍ 3 തവണ കളിയിലെ താരമായിട്ടുണ്ട്. മീനങ്ങാടി ചീരാംകുന്ന് ചെറുതോട്ടില്‍ സജി-സന്ധ്യ ദമ്പതികളുടെ മകനാണ് അലക്സ് സജി. പ്രതിരോധ നിര താരമായ അലക്സ് ജില്ലയിലെ പ്രമുഖ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. അലക്സും എമിലും കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
- Advertisement -