- Advertisement -
- Advertisement -
<strong>മാനന്തവാടി:</strong> ആവേശം അലതല്ലി മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവിൻ്റെ രണ്ടാം ഘട്ട പ്രചാരണ ജാഥ സമാപിച്ചു. സമാപന ദിവസത്തിലെ ജാഥ ചേലൂരിൽ തുടങ്ങി പുഞ്ചക്കടവിൽ അവസാനിച്ചു.ഓരോ സ്വീകരണ കേന്ദ്രവും ആവേശം അലയടിക്കുന്ന സ്വീകരണ കേന്ദ്രങ്ങളായിരുന്നു. വാദ്യമേളങ്ങളും, പൂമാലയും, പടക്കവും സ്വീകരണ കേന്ദ്രങ്ങളിൽ കൊഴുപ്പേകി.
യുഡിഎഫിൻ്റെ കാലത്ത് മുത്തങ്ങ സമരത്തിൻ്റെ ഭാഗമായി കൊല്ലപ്പെട്ട ജോഗിയുടെ സഹോദരി മഞ്ചി കുറുക്കൻ മൂലയിൽ സ്ഥാനാർത്ഥി ഒ.ആർ കേളുവിനെ മാലയിട്ട് സ്വീകരിച്ചു. കുഴിനിലത്ത് കോൺഗ്രസ് നേതാവ് വി കെ ജോസ് ഉൾപ്പെടെ 30 ഓളം കുടുംബങ്ങൾ സിപിഐ(എം)ൽ ചേർന്ന്. ആവേശകരമായ സ്വീകരണമാണ് കുഴിനിലത്ത് എൽഡിഎഫ് പ്രവർത്തകർ ഒരുക്കിയത്. സ്വീകരണ യോഗം സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസമായി നടന്ന ജാഥ കടന്നു വരുന്ന വഴികളെല്ലാം ജനപങ്കാളിത്തം കൊണ്ടും, ഉത്സവ പ്രതീതിയുളവാക്കി.
- Advertisement -