- Advertisement -

- Advertisement -

എടവകയുടെ ഇടവഴികളിലൂടെ; ജയം തേടി ജയലക്ഷമി

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമങ്ങളിലൂടെ വോട്ടഭ്യർഥിച്ച് മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. ജയലക്ഷ്മി. നിർദിഷ്ട തൊണ്ടാർ അണക്കെട്ടിനെ കുറിച്ചുള്ള ആശങ്കകളാണ് പ്രദേശവാസികൾ കൂടുതലും ജയലക്ഷ്മിയോട് പങ്കുവെച്ചത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ജനങ്ങളെ ബാധിക്കുന്ന തൊണ്ടാർ അണക്കെട്ട് നടപ്പാക്കില്ലെന്നും ജയലക്ഷ്മിയും യു.ഡി.എഫ്. നേതാക്കളും പ്രദേശവാസികൾക്ക് ഉറപ്പുനൽകി.കുനിക്കരച്ചാലിൽ നിന്നാണ് ബുധനാഴ്ച പ്രചാരണം തുടങ്ങിയത്. മൂളിത്തോട്, അയിലമൂല, പാതിരിച്ചാൽ, നാലാംമൈൽ, ദ്വാരക, തോണിച്ചാൽ കമ്മന, വള്ളിയൂർക്കാവ്, അമ്പലവയൽ, അഗ്രഹാരം, എള്ളുമന്ദം എന്നിവിടങ്ങളിലായിരുന്നു പര്യടനം. രണ്ടേനാലിൽ സമാപിച്ചു. വെള്ളമുണ്ട എട്ടേനാലിൽ നടന്ന സഹോദരീസംഗമത്തിലും മാനന്തവാടിയിൽ നടന്ന യു.ഡി.വൈ.എസ്.എസ്. വിദ്യാർഥിസംഗമത്തിലും മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങിലും ജയലക്ഷ്മി പങ്കെടുത്തു. മാനവസംസ്കൃതി കലാജാഥയിലും പങ്കെടുത്തു. തലപ്പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ കുടുംബത്തെ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ എക്കണ്ടി മൊയ്തൂട്ടി, പി.കെ. അമീൻ, അബ്ദുള്ള കേളോത്ത്, ഗോകുൽദാസ് കോട്ടയിൽ, എം.ജെ. വർക്കി, സാബു നീർവാരം, കെ.സി. അസീസ്, തുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.