- Advertisement -
- Advertisement -
മാനന്തവാടി: നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ രണ്ടാംഘട്ട പ്രചാരണജാഥ സമാപിച്ചു. ചേലൂരിൽനിന്നാണ് ബുധനാഴ്ച പ്രചാരണം തുടങ്ങിയത്. പൂമാലകളിട്ടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. മുത്തങ്ങ സമരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ജോഗിയുടെ സഹോദരി മഞ്ചി കുറുക്കൻമൂലയിൽ സ്ഥാനാർഥി ഒ.ആർ. കേളുവിനെ മാലയിട്ട് സ്വീകരിച്ചു. പുഞ്ചക്കടവിലായിരുന്നു സമാപനം.കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസ് നേതാവായിരുന്ന വി.കെ. ജോസും കുടുംബവും അടക്കം 26 കുടുംബങ്ങളാണ് സി.പി.എമ്മിൽ ചേർന്നത്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സഫിയാ മൊയ്തീൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഒ.ആർ. കേളു എന്നിവർ പങ്കെടുത്തു
- Advertisement -