- Advertisement -

- Advertisement -

കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലുണ്ടോ? പരിഹാരമിതാ

2nd banner for home

- Advertisement -

- Advertisement -

കറ്റാർ വാഴയുടെ ഉപയോഗം ചിലരിൽ അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും കാരണമാകാറുണ്ട്. കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ഒരു തരം ലാറ്റെക്സ് ആണിത്. ഇതു കറ്റാർ വാഴ നീരിൽ കൂടിക്കലരുകയും ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയ ശേഷവും നന്നായി കഴുകാം. മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. കറ്റാർ വാഴയിൽ നിന്നും ഉപയോഗപ്രദമായ ഭാഗം എടുത്തശേഷവും കഴുകാം. ഇതെല്ലാം ലാറ്റെക്സ് പരമാവധി നീക്കം ചെയ്യാൻ സഹായിക്കും. ഇങ്ങനെ കഴുകിയശേഷവും സെൻസിറ്റീവ് ചർമം ഉള്ള ചിലരിൽ അസ്വസ്ഥ അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യത്തിൽ കറ്റാർ വാഴയുടെ ഉപയോഗം വേണ്ടെന്നു വയ്ക്കുന്നതാണു നല്ലത്. 

- Advertisement -

Leave A Reply

Your email address will not be published.