- Advertisement -

- Advertisement -

ലീഗിൻ്റെ കൊടിയഴിപ്പിച്ച സംഭവം, കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള രഹസ്യ ബന്ധം കാരണം:എ എൻ പ്രഭാകരൻ

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ മാനന്തവാടിയിലെ റോഡ് ഷോയിൽ ലീഗിൻ്റെ കൊടിയഴിപ്പിച്ച സംഭവം കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ സഖ്യം മറ നീക്കി പുറത്ത് വന്നതാണെന്ന്
സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറിയേറ്റംഗം എ.എൻ പ്രഭാകരൻ പറഞ്ഞു.ഇത് ലീഗ് രാഷ്ട്രീയ പാർട്ടിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ബത്തേരിയിലും , കൽപ്പറ്റയിലും ലീഗ് പതാകകൾ റോഡ് ഷോയിൽ ഉപയോഗിച്ചിരുന്നു.എന്നാൽ മാനന്തവാടിയിൽ ലീഗ് പതാക അഴിപ്പിച്ചത് എന്തിനാണ് എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ലീഗ് പ്രവർത്തകർ കൊടി അഴിച്ചു വെക്കുന്ന രംഗം സാമുഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു

- Advertisement -

Leave A Reply

Your email address will not be published.