- Advertisement -

- Advertisement -

അനുവദിച്ച പദ്ധതി തുക മുഴുവന്‍ ചെലവഴിച്ചു;ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് ഒന്നാമത്

2nd banner for home

- Advertisement -

2020-21 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച പദ്ധതി തുക മുഴുവൻ ചെലവഴിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.സംസ്ഥാന തലത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിച്ചതും മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ്.ഈ സാമ്പത്തിക വർഷം കോവിഡ്, കാലവർഷം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നിവ മൂലം 5 മാസം മാത്രമാണ് പദ്ധതി നിർവഹണത്തിന് സമയം ലഭിച്ചത്.

പുതിയ ബ്ലോക്ക് പഞ്ചായത്ത് അധികാരമേറ്റയുടനെ നടത്തിയ ഫലപ്രദമായ ഇടപെടലുകളാണ് ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
വികസന ഫണ്ട്, മെയിൻ്റനൻസ് ഗ്രാൻ്റ്, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, ജനറൽ പർപ്പസ് ഗ്രാൻ്റ് എന്നീ ഇനങ്ങളിലായി 10.06 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയത്. ഈ തുക മുഴുവൻ ചെലവഴിച്ചതിനു പുറമേ സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ 103.05 ശതമാനം തുകയാണ് ആകെ ചെലവഴിച്ചത്.

- Advertisement -

ക്ഷീരകർഷകർക്ക് അളക്കുന്ന പാലിൻ്റെ അളവനുസരിച്ച് ബോണസ്, നെൽകർഷകർക്ക് സബ്സിഡി, ലൈഫ് ഭവന നിർമാണ പദ്ധതി എന്നിവയായിരുന്നു ശ്രദ്ധേയമായ പദ്ധതികൾ.

പദ്ധതി നിർവ്വഹണം കാര്യക്ഷമമായി നടത്താൻ നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വൈസ് പ്രസിഡൻ്റ് എ.കെ.ജയഭാരതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി.വിജോൾ, പി.കല്യാണി, ജോയ്സി ഷാജു, പാർലിമെൻ്ററി പാർട്ടി ലീഡർമാരായ പി. ചന്ദ്രൻ, പി.കെ.അമീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.പുരുഷോത്തമൻ അസി. എക്സി. എഞ്ചിനീയർ പി. കൃഷ്ണൻകുട്ടി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പ്രിൻസ് ടി. യു, സീനീയർ ക്ലാർക്ക് ഷിനോജ് ജോസഫ്, എൽ.എസ്. ജി.ഡി. എഞ്ചിനീയർമാർ, ഓവർസിയർമാർ, കരാറുകാർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

അടുത്ത വർഷത്തെ പദ്ധതികൾക്ക് ഡി.പി.സി.അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങൾ ഏപ്രിൽ മാസത്തിലെ ആദ്യ വാരത്തിൽ തന്നെ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.