- Advertisement -

- Advertisement -

വർഗ്ഗീയത പരത്തുന്ന വാർത്തകൾ പുച്ഛത്തോടെ തള്ളിക്കളയുന്നതായി യു.ഡി.എഫ്

2nd banner for home

- Advertisement -

 

മാനന്തവാടി : രാഹുൽ ഗാന്ധി എം.പി. യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിക്ക് വോട്ടഭ്യർത്ഥിച്ച് മാനന്തവാടിയിൽ നടത്തിയ റോഡ് ഷോയെ കുറിച്ച് വർഗ്ഗീയത പരത്തുന്ന തരത്തിൽ ചില ചാനലുകളും  ഓൺലൈൻ മാധ്യമങ്ങളും കെട്ടിച്ചമച്ച വാർത്തകളെ പുച്ഛത്തോടെ തള്ളികളയുന്നതായി യു.ഡി. എഫ്. മാനന്തവാടി നിയോജക മണ്ഡലം  തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

- Advertisement -

പരാജയം ഭയന്ന് ഇടത് പക്ഷം വിറളി പൂണ്ടിരിക്കുകയാണ്. കാലാകാലങ്ങളായി  വ്യാജ പ്രചരണങ്ങളും വർഗ്ഗീയതയും പ്രചരിപ്പിച്ച് മതിയാകാത്ത ഇടതുപക്ഷം   ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. നിക്ഷ്പക്ഷത പാലിക്കേണ്ട മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഒരു വിഭാഗത്തിന് വേണ്ടി മാത്രം തിരഞ്ഞെടുപ്പ്  കാലത്ത് പ്രവർത്തിക്കുന്നത് ധാർമ്മികതയല്ല.  ഇത്തരം വ്യാജ പ്രചരണങ്ങൾ  ജനം തിരിച്ചറിയുമെന്നും അത്തരം മാധ്യമ രാഷ്ട്രീയത്തിലൂടെ വയനാട്ടിൽ വർഗ്ഗീയത സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രം വിലപ്പോവില്ലന്നും   കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഒരു ചാനൽ ചർച്ചയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പഴയ ആർ. എസ്.എസുകാരനാണന്ന് ബി.ജെ.പി. നേതാവ് പറഞ്ഞതോടെ വിറളി പിടിച്ച അവസ്ഥയിലാണ് എൽ.ഡി.എഫ്. കള്ള പ്രചരണങ്ങൾ കേട്ട് മടുത്ത  ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ വിധിയെഴുതുന്ന  അവസ്ഥ വന്നതോടെയാണ് മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം

ചെയർമാൻ പി.കെ. അസ്മത്ത്.  കൺവീനർ സി.അബ്ദുൾ അഷ്റഫ്, കർണാടക എം.എൽ.എ.യു.ടി.ഖാദർ,   എ. പ്രഭാകരൻ മാസ്റ്റർ, കടവത്ത് മുഹമ്മദ്  തുടങ്ങിയവർ പങ്കെടുത്തു

- Advertisement -

Leave A Reply

Your email address will not be published.