- Advertisement -

- Advertisement -

പ്രചാരണത്തിന് കൊഴുപ്പേകാന്‍ അവസാന നാളിലും രാഹുലെത്തി

2nd banner for home

- Advertisement -

- Advertisement -

കല്പറ്റ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ രണ്ടാംതവണയാണ് ജില്ലയിലെത്തുന്നത്. തിരുനെല്ലി ക്ഷേത്രദര്‍ശനം, വെള്ളമുണ്ടയിലെ പൊതുയോഗം, ജീവന്‍ ജ്യോതി സന്ദര്‍ശനം എന്നിവയായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍.
കണ്ണൂരില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് രാഹുലെത്തിയത്. 20 മിനിറ്റ് നേരമാണ് രാഹുല്‍ഗാന്ധി ക്ഷേത്രത്തില്‍ ചെലവഴിച്ചത്. രണ്ടാംതവണയാണ് രാഹുല്‍ഗാന്ധി തിരുനെല്ലിയിലെ ക്ഷേത്രസന്നിധിയിലെത്തുന്നത്. ക്ഷേത്രംട്രസ്റ്റി പി.ബി. കേശവദാസ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍, ക്ഷേത്രഭാരവാഹികള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി., വി.വി. നാരായണവാര്യര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍നമ്പൂതിരി പ്രസാദം നല്‍കി.

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാഹുല്‍ഗാന്ധി എം.പി. വെള്ളമുണ്ടയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പറഞ്ഞു. മാനന്തവാടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെയും കേരളത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍പോകുന്നത്. അര്‍ഹതപ്പെട്ട പലതും ഇതുവരെ വയനാടിന് ലഭിച്ചിട്ടില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഇവിടെ പരിഹരിക്കപ്പെടേണ്ടതായുണ്ട്. മെഡിക്കല്‍ കോേളജ് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ബഫര്‍സോണ്‍, വന്യമൃഗശല്യം എന്നിവയും പരിഹരിക്കപ്പെടണം. അത്തരം വിഷയങ്ങള്‍ക്കെല്ലാം യു.ഡി.എഫ്. അധികാരത്തിലെത്തുന്നതോടെ പരിഹാരമാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു

 

- Advertisement -

Leave A Reply

Your email address will not be published.